Monday 15 December 2008

കെമിസ്ട്രി ലാബ്

"ഇന്ത്യ എന്‍റെ രാജ്യമാണ്..." എന്ന് തുടങ്ങുന്ന പ്രതിജ്ഞ ഉസ്കൂളീ പഠിക്കുമ്പ ദിവസവും ചൊല്ലണമായിരുന്നു. എസ് എസ് എല്‍ സി വരെ തല കുത്തി നിന്നിട്ടും അതൊന്നു മുഴുവനായും ബേജാറില്ലാതെ ഇംഗ്ലീഷില് പറയാന്‍ പറ്റിയില്ല.

എന്നാല്‍, യുസിയില് പ്രീ ഡിഗ്രിക്ക് ചേര്‍ന്നപ്പോ അതിനെക്കാളും കടുകട്ടി ഒരു ഐററം വെള്ളം പോലെ പഠിക്കേണ്ടി വന്നു. കെമിസ്ട്രി ലാബിന്‍റെ ബൈബിളില്‍ നിന്നെടുത്ത ആ വാചകം ഏതാണ്ട് ഇങ്ങനെയായിരുന്നു: " ബ്രിസ്ക് എഫെര്‍വെസന്‍സ് വിത്ത് എ കളര്‍ലെസ് ഒഡര്‍ലെസ് ഗ്യാസ്‌ ഇസ് ഫോംഡ് ...." ഇനീം ഇണ്ട്‌ കൊറേ. ഇതു ചൊല്ലിപ്പഠിക്കുക എന്നതായിരുന്നു സയന്‍സ് ഗ്രൂപ്പ് എടുക്കാന്‍ വിധിക്കപ്പെട്ട ഏതൊരു പ്രീ ഡിഗ്രിക്കാരന്‍റെയും മൌലികധര്‍മങ്ങളിലൊന്ന്. ചൊല്ലിക്കേള്പ്പിച്ചാ മാത്രം പോരാ ഇതു വച്ച്‌ സോലുഷന്‍-എ എന്നും സോലുഷന്-ബി എന്നും കെമിസ്ട്രി ലോകത്തില്‍ അറിയപ്പെടുന്ന വസ്തുവഹകള്‍ കണ്ടുപിടിക്കുകയും വേണം. പോരാത്തതിന് മര്യാദക്ക് ചോല്ലിക്കെപ്പിചില്ലെങ്കില് ലോപ്പസ് എന്ന് പറയുന്ന ഒരു ഭയങ്കരന്‍ മാഷ് പ്രാക്ററിക്കല് റെക്കോഡ് ബുക്ക് ഒന്നടങ്കം വലിച്ചു കീറുമെന്ന കലക്കന്‍ ഭീഷണിയുമുണ്ട്.

നൂറോടിയ പഴയൊരു മലയാളം നാടകത്തിലെ ഒരു ഹിറ്റ് ഡയലോഗുണ്ട്: "അവളെ കൂട്ടിക്കൊടുത്ത പോലീസുകാരന് പട്ടും വളയും കിട്ടി. അവളെ ഭോഗിച്ച രാഷ്ട്രീയക്കാരന് സ്ഥാനക്കയറ്റം കിട്ടി. അവളെ പ്രണയിച്ച എനിക്കെന്തു കിട്ടി...?" അമോണിയയുടെയും ഹൈഡ്റജന്‍ സള്‍ഫൈഡിന്‍റെയും പൊരിഞ്ഞ നാറ്റം സഹിച്ച്‌ ആരാണ്ടിന്‍റമ്മേടെ സോലുഷന്‍-യും സോലുഷന്-ബിയും കണ്ടുപിടിച്ച എനിക്കെന്തു കിട്ടി? കെമിസ്ട്രിക്ക് 50 ല്‍ 17 .....!

1 comment:

Anonymous said...

അത് ചുമ്മാതെ ... വേറെ ഒന്നും കിട്ടിയില്ലേ? അപ്പുറത്തെ വശത്ത് നില്ക്കുന്ന സുന്ദരിയുടെ ടോപ്പില്‍ ടെസ്റ്റ് ടുബിലെ വെള്ളം തെറിച്ച പാടിലെ വയലറ്റ് നിറം ... അതെങ്ങനെ മറന്നു നീ?